Description:ദൈവം തന്റെ ഉദ്ദേശ്യങ്ങളെ പുറത്തേക്കു വിടുവാൻ ആഗ്രഹിക്കുമ്പോൾ, ദൈവം ദൂതന്മാരെ അയയ്ക്കുന്ന സമ യങ്ങൾ ഉണ്ടായിരിക്കാം, എന്നാൽ ഏറ്റവും പതിവായി
ദൈവം അവയെ പുറത്തേക്ക് വിടുന്നത് മാനുഷപാതങ്ങ ളിലൂടെയാണ്. ഇത് അർത്ഥമാക്കുന്നത് ദൈവത്തിന്റെ ഉദ്ദേ ശ്യങ്ങളെ ഭൂമിയിൽ പുറത്തേക്ക് വിടുന്നത് എന്നെയും നിങ്ങളെയും പോലെയുള്ള മനുഷ്യരിലൂടെയാണ്. - നിങ്ങൾ ദൈവത്തോടുകൂടെ നടക്കുമ്പോൾ, ഈ ഭൂമി യിൽ ദൈവം പുറത്തേക്ക് വിടാനാഗ്രഹിക്കുന്ന പദ്ധതി കളും ഉദ്ദേശ്യങ്ങളും നിങ്ങൾ കണ്ടുപിടിക്കും. ഇവയിൽ ചിലത് വളരെ പ്രധാനമായതായിരിക്കും - ഒരു കന്യകയി ലൂടെ ദൈവത്തിന്റെ പുത്രന്റെ ജനനംപോലെ, ചിലത് അത്രയും പ്രാധാന്യമില്ലാത്തതായിരിക്കാം - ആരും കേട്ടി ട്ടില്ലാത്ത ഒരു ഉൾഗ്രാമത്തിൽ ഒരു നഴ്സറി സ്കൂൾ ആരംഭി ക്കുന്നതുപോലെ. എന്നാൽ, ഓരോന്നും ഭൂമിയിലേക്കു വിടുന്ന ദൈവത്തിന്റെ പ്രവൃത്തി ആണ്. - ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത് ഭൂമിയിൽ ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്ക് ജനനം കൊടുക്കുന്നതിനെ ക്കുറിച്ചുള്ള ചില വിലയേറിയ ഉൾക്കാഴ്ചകളാണ്. അതു കൊണ്ട്, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ പ്രവൃത്തി പുറത്തേക്ക് വിടുവാൻ ആരംഭിക്കുക.